സമയപരിധി ലംഘിച്ച് പുലർച്ചെ വരെ ഡി.ജെ പാർട്ടി; കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ റിപ്പോർട്ട് തേടി മന്ത്രി എം. ലിജു

Estimated read time 1 min read

കൊച്ചി: എറണാകുളത്തെ പ്രമുഖ ഹോട്ടലായ റാഡിസൺ ബ്ലൂവിനെതിരെ (Radisson Blu) ഉയർന്ന പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ഹോട്ടലിൽ ഡി.ജെ പാർട്ടി നടത്തിയെന്ന വിവരത്തിന് പിന്നാലെയാണ് എക്സൈസ് കമ്മീഷണറോട് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്.

പബ്ബുകളിൽ രാത്രി 11 മണിവരെ മാത്രമേ ഡി.ജെ പാർട്ടികൾ നടത്താൻ പാടുള്ളൂ എന്നാണ് ചട്ടം. എന്നാൽ, ഈ സമയപരിധി കാറ്റിൽപ്പറത്തി പുലർച്ചെ മൂന്ന് മണിവരെ ഹോട്ടലിൽ പാർട്ടി തുടർന്നെന്നാണ് കണ്ടെത്തൽ. വ്യവസ്ഥകൾ ലംഘിച്ച് ഡി.ജെ പാർട്ടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു.

ബാർ ലൈസൻസിന്റെ മറവിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ഹോട്ടലിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി.

+ There are no comments

Add yours