ഇംഗ്ലീഷ് ലാംഗ്വേജ് ഏറിച്ച്മെന്റ്റ് പ്രോഗ്രാം :ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വച്ച് കാരുമാത്ര സ്കൂൾ വിദ്യാർഥികൾ

Estimated read time 0 min read

ഇംഗ്ലീഷ് ലാംഗ്വേജ് ഏറിച്ച്മെന്റ്റ് പ്രോഗ്രാം :ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വച്ച് കാരുമാത്ര സ്കൂൾ വിദ്യാർഥികൾ

കൊടുങ്ങല്ലൂർ : തൃശൂർ ഡയറ്റും,ഡിസ്ട്രിക്റ്റ് സെന്റർ ഫോർ ഇംഗ്ലീഷിന്റെയും കീഴിൽ പൊതു വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ പരിപാടിയാണ് ഇംഗ്ലീഷ് ലാംഗ്വേജ് ഏറിച്ച്മെന്റ്റ് പ്രോഗ്രാം (ഇ. എൽ. ഇ. പി ). പൊതുവിദ്യാലയങ്ങളിലെ അഞ്ചു, ആറ് ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള കാര്യക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിപാടി ആരംഭിച്ചത്. സാംസ്ഥാനത്തു തന്നെ ഒരു ഉപജില്ലയിൽ നിന്ന് ഒരു സ്കൂൾ വീതം അംഗമായിട്ടുള്ള ഈ പരിപാടിയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക സ്കൂളാണ് ജി യു പി എസ് കരുമാത്രാ.വിഞാൻ സാഗറിൽ വച്ച്‌ നടത്തിയ ഇതിന്റെ ജില്ലാതല സെമിനാറും ഇംഗ്ലീഷ് ഫെസ്റ്റും പുരസ്‌കാരവിതരണവും ഡി ഡി ഇ ശ്രീമതി അജിതകുമാരി നിർവഹിച്ചു. പ്രത്യേക റിസോർസ് അധ്യാപകരെ നിയമിച്ച് കൊണ്ട് ഏഴു മാസം നീണ്ടു നിന്ന ഈ പദ്ധതിക്ക് മികച്ച പിന്തുണയാണ് പഞ്ചായത്ത്, പി റ്റി എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് ലഭിച്ചത്. കരുമാത്രാ സ്കൂളിനെ പ്രതിനിധീകരിച്ച റിസോർസ് അധ്യാപിക ശ്രീമതി സരസ്വതി, വിദ്യാർഥികളായ മാളവിക ആർ മേനോൻ, ആര്യകൃഷ്ണ കെ ആർ, ഹിസാന നസ്രിൻ സി ബി, ആയുഷ് കൃഷ്ണ കെ എസ്, പാർവതി കെ എസ്, ഭവ്യ പ്രശോബ്, ഷിയ സായ്റ വി എസ്, അധ്യാപിക ശ്രീമതി സീനത്ത് എന്നിവർ പങ്കെടുത്തു.തൃശൂർ പ്രോഗ്രാം കോർഡിനേറ്റർ ഡി സി ഇ ചീഫ് ട്യൂറ്റർ ഡോ വിനിജ എൻ എസ് ന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പാൾ ഡോ ഡി ശ്രീജ, വിദ്യാകിരണം ജില്ല കോർഡിനേറ്റർ എൻ കെ രമേഷ്, ഡയറ്റ് സീനിയർ ലെക്ചർ ഡോ എം ശ്രീകല, ഇരിഞ്ഞാലക്കുട എ ഇ ഒ ഡോ നിഷ, മുല്ലശേരി എ ഇ ഒ ഷീബ ചാക്കോ എന്നിവർ പങ്കെടുത്തു.

+ There are no comments

Add yours