Category: News
News
താമരശ്ശേരി ചുരത്തിൽ പഞ്ചസാര കയറ്റിയ ലോറി 100 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞു.
കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് പഞ്ചസാരയുമായി വന്ന ലോറി താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഈ അപകടം സംഭവിച്ചത്. ഏകദേശം നൂറ് മീറ്ററോളം താഴ്ചയിലേക്ക് [more…]
കൊച്ചി വൈറ്റിലയിലെ ബാറിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി.
കൊച്ചി വൈറ്റിലയിലെ ബാറിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. സംഭവത്തിൽ ഒരു യുവതി ഉൾപ്പടെ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ [more…]
സക്കറിയായ്ക്കു വിശ്വദീപം അവാർഡ്
മികച്ച ജീവിതമൂല്യമുള്ള കൃതികൾക്കു മഹാകവി പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റ് നൽകി വരുന്ന വിശ്വദീപം അവാർഡിനു ഈ വർഷം സക്കറിയ രചിച്ച ‘സക്കറിയായുടെ കഥകൾ’ എന്ന ഗ്രന്ഥം അർഹമായി. കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും [more…]
കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല
കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥി വി.എം. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്. പ്രമുഖ ചലച്ചിത്ര സംവിധായകനും പൊതുരംഗത്ത് സജീവ സാന്നിധ്യവുമായ വി.എം. വിനുവിനെ കോൺഗ്രസ് സ്ഥാനാർഥിയായി കല്ലായി ഡിവിഷനിൽ [more…]
കടലിൽ ഒളിച്ചുതാമസിക്കുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടി
കടലിൽ ഒളിച്ചുതാമസിക്കുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടി.രണ്ട് മാസം മുമ്പ് അരൂരിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് ലഹരിമരുന്ന് നൽകിയ യുവാവാണ് പിടിയിലായത്.ചെല്ലാനം അന്തിക്കടവ് സ്വദേശി തോമസ് രാഹുലിനെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ [more…]
തിരുവനന്തപുരം മുട്ടട സീറ്റ്: വൈഷ്ണയുടെ പേര് നീക്കം ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി
മുട്ടട സീറ്റിൽ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിൽ കോണ്‍ഗ്രസിനു വീണ്ടും പ്രതീക്ഷ. ഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍ എന്ന് ഹൈക്കോടതി ചോദിച്ചു. വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയില്‍ [more…]
പാചകവാതകത്തിന് വില കുറയും; യു.എസുമായി ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യ
പാചകവാതകത്തിൻ്റെ (LPG) ഇറക്കുമതി ഇനി യുഎസിൽ നിന്നും. യുഎസുമായി ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യ. രാജ്യത്തിൻ്റെ ഊർജ്ജസുരക്ഷാ രംഗത്തെ സുപ്രധാന നീക്കമാണ് ഇതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് പുരി പറഞ്ഞു. യു.എസ് ഗൾഫ് [more…]
ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ
എഐവൈഎഫ് സംസ്ഥാന സമിതിയംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും ആയിരുന്ന ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ . ഇന്നു രാവിലെ തിരുവനന്തപുരത്ത് കെപിസിസി നേതൃത്വത്തെ കാണുന്ന ശ്രീനാദേവി ഉച്ചകഴിഞ്ഞ് പത്തനംതിട്ട ഡിസിസി ഓഫീസിൽ എത്തി പാർട്ടി [more…]
യുവാവ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍.
ഹണിട്രാപ്പായിരുന്നു ആത്മഹത്യയ്ക്ക് കാരണം.മലപ്പുറം എടക്കര പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഡല്‍ഹി ബിസിനസുകാരനായ രതീഷ് ജൂണ്‍ 11 നാണ് പള്ളിക്കുത്തിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. പള്ളിക്കുത്ത് സ്വദേശിനി ഇടപ്പലം സിന്ധു, (41) ഭര്‍ത്താവ് [more…]
സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 40 തീർഥാടകർ മരിച്ചതായി റിപ്പോർട്ട്
മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്.മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് [more…]
