സക്കറിയായ്ക്കു വിശ്വദീപം അവാർഡ്

Estimated read time 1 min read

മികച്ച ജീവിതമൂല്യമുള്ള കൃതികൾക്കു മഹാകവി പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റ് നൽകി വരുന്ന വിശ്വദീപം അവാർഡിനു ഈ വർഷം സക്കറിയ രചിച്ച ‘സക്കറിയായുടെ കഥകൾ’ എന്ന ഗ്രന്ഥം അർഹമായി.

കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും നവംബർ 22-നു ശനിയാഴ്‌ച അഞ്ചു മണിക്കു പത്തനംതിട്ട വൈഎംസിഎ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ പത്രപ്രവർത്തകൻ മാടവന ബാലകൃഷ്ണപിള്ള സമ്മാനിക്കുമെന്ന് സെക്രട്ടറി ഫാ. ബിജു പി. തോമസ് അറിയിച്ചു.

ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഡോ. പോൾ മണലിൽ അധ്യക്ഷത വഹിക്കും. ഡോ. ജോസ് പാറക്കടവിൽ മാത്തൻ തരകൻ സ്‌മാരക പ്രഭാഷണം നടത്തും.

അനുസ്‌മരണ സമ്മേളനം സക്കറിയ ഉദ്ഘാടനം ചെയ്യും.

+ There are no comments

Add yours