തൃശൂരിൽ ക്രിസ്‌മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്. തൃശൂർ പാലയൂർ സെൻ്റ് തോമസ് പള്ളിയിലെ ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കാരൾ ഗാനാലാപനം തടഞ്ഞ ചാവക്കാട് എസ്ഐ വിജിത്തിന്റെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകി. രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കരോൾ ഗാനം പാടുന്നത് എസ്ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്ഐ താക്കീത് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ എസ്ഐയ്ക്കെതിരെ നടപടി വേണമെന്നായിരുന്നു സിപിഎം ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നത്.


+ There are no comments
Add yours