ഷെഫീക്ക് വധശ്രമക്കേസ്: പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

Estimated read time 0 min read

ഷെഫീക്ക് വധശ്രമക്കേസ്: പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

കുമളിയിൽ 5 വയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളുടെ ശിക്ഷ ഇടുക്കി കോടതി വിധിച്ചു. ഷെഫീക്കിന്റെ പിതാവ് ഷെരീഫിന് 7 വർഷം തടവും രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവുമാണ് ശിക്ഷ ലഭിച്ചത്. 2013 കാലഘട്ടത്തിൽ പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്.

+ There are no comments

Add yours