നിരാഹാരം 15 ദിവസം പിന്നിട്ടു; ഇന്ന് മുതൽ ചികിത്സ സ്വീകരിക്കില്ല, ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ചെറുക്കുമെന്ന് വളർമതി

Estimated read time 1 min read

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) ഉദ്യോഗാർഥികൾ നടത്തുന്ന സമരം 127-ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാവ് വളർമതിയുടെ നിരാഹാര സമരം പതിനഞ്ചാം ദിവസം പിന്നിടുകയാണ്. ഇന്ന് മുതൽ വൈദ്യസഹായം നിരസിക്കുകയാണെന്നും, ബലപ്രയോഗത്തിലൂടെ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്നും വളർമതി വ്യക്തമാക്കി.

വലിയ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ല. തന്റെ ജീവനിൽ സർക്കാരിന് ആശങ്കയുണ്ടെങ്കിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയാണ് വേണ്ടത്. അല്ലാതെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

ഡ്രിപ്പ് പോലും ശരീരത്തിൽ കയറാത്ത വിധം വളർമതിയുടെ ആരോഗ്യനില മോശമായിട്ടുണ്ട്. എങ്കിലും അനുകൂല തീരുമാനമുണ്ടാകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ.

+ There are no comments

Add yours