പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് പ്ലസ് ടു വിദ്യാർഥികൾ അടിച്ചുകൊഴിച്ചു.കാരണം ഇൻസ്റ്റഗ്രാമിൽ വൈറൽ

Estimated read time 0 min read

കുറ്റ്യാടി സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് പ്ലസ് ടു വിദ്യാർഥികൾ അടിച്ചുകൊഴിച്ചു. പ്ലസ് വൺ വിദ്യാർഥി ഇഷാമിനുനേരെയാണ് ആക്രമണമുണ്ടായത്. ചൊവാഴ്ച സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി ഇരുപതോളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചുവെന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയുടെ ആരോപണം. സംഭവത്തിൽ 12 സീനിയർ വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർത്ഥികൾ അവരുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ് ചെയ്തിരുന്നു. ഈ റീലിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും ജൂനിയേഴ്സ് തയ്യാറായില്ല.

ഇതാണ് പ്രകോപനമുണ്ടാക്കിയത്. രണ്ടു ദിവസം മുൻപ് ഈ വിഷയത്തിൽ വിദ്യാർത്ഥികൾ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വഴക്കിട്ടിരുന്നു. അധ്യാപകർ ഇടപെട്ടാണ് അന്ന് സംഘർഷം ഒഴിവാക്കിയത്. ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റ്യാടി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ 14 വിദ്യാർഥികളെ അന്വേഷണ വിധേയമായി സ്കൂളിൽനിന്നും മാറ്റി നിർത്താൻ തീരുമാനമായിട്ടുണ്ട്.

+ There are no comments

Add yours