നിയന്ത്രണം വിട്ടെത്തിയ ലോറി പാഞ്ഞുകയറി, ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു

Estimated read time 0 min read

നിയന്ത്രണം വിട്ടെത്തിയ ലോറി പാഞ്ഞുകയറി, ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു


നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു. പാലക്കാട് ചിറ്റൂരിലാണ് ദാരുണ സംഭവമുണ്ടായത്. മൈസൂർ സ്വദേശി പാർവതി (40)യാണ് മരിച്ചത്.

ചിറ്റൂർ ആലാംകടവിൽ വെച്ച് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവമുണ്ടായത്. ഇറച്ചിക്കോഴി കയറ്റിവന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി മറിയുകയായിരുന്നു. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

+ There are no comments

Add yours