പേരാമ്പ്രയിൽ സിഎൻജിയുമായി പോയ ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി.

Estimated read time 0 min read

പേരാമ്പ്രയിൽ സിഎൻജിയുമായി പോയ ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ബാലുശ്ശേരി സിഎൻജി സംഭരണ കേന്ദ്രത്തിൽ നിന്നും നിന്നും കുറ്റ്യാടിയിലെ പമ്പിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് ചോർച്ച ഉണ്ടായത്. പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവം.

ടാങ്കറിന്റെ മെയിൻ വാൽവിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ട പുറകെ വന്ന ഓട്ടോ ഡ്രൈവറാണ് വിവരം ഫയർ ഫോഴ്സിലും പൊലീസ് കൺട്രോൾ റൂമിലും വിളിച്ചറിയിച്ചത്. തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി ചോർച്ച അടച്ച് അപകടം ഒഴിവാക്കി

+ There are no comments

Add yours