പെരുമ്പാവൂർ: അസം സ്വദേശിയായ മൂന്ന് വയസ്സുകാരന്റെ മരണത്തിൽ രണ്ടാനച്ഛനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മ. രണ്ടാനച്ഛനായ മഹേശ്വർ കുട്ടിയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും, കുഞ്ഞിന്റെ തല ഇയാൾ ഭിത്തിയിൽ ആഞ്ഞിടിച്ചിരുന്നുവെന്നും അമ്മ പൊലീസിന് മൊഴി നൽകി. കുട്ടി ടെറസിൽ നിന്ന് വീഴുന്നത് താൻ കണ്ടിട്ടില്ലെന്നും അമ്മ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടി ടെറസിൽ നിന്ന് വീണാണ് മരിച്ചതെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള മഹേശ്വർ ആവർത്തിക്കുന്നത്. ഇയാൾ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. എന്നാൽ കുട്ടിയുടെ മരണകാരണം തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കുഞ്ഞിന്റെ ഇരു കവിളുകളിലും രക്തം കല്ലിച്ച പാടുകളും ശരീരത്തിൽ മറ്റ് മുറിവുകളുമുണ്ട്. കുട്ടിയെ ഇയാൾ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു.
പെരുമ്പാവൂർ വല്ലത്തെ ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ മഹേശ്വർ, ബോധമില്ലാത്ത അവസ്ഥയിലായ കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുന്നത് കണ്ടവരുണ്ട്. കെട്ടിടത്തിൽ നിന്ന് വീണു എന്നാണ് ഇയാൾ നാട്ടുകാരോടും ആശുപത്രിയിലും പറഞ്ഞിരുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. അതിനിടെ, കുട്ടിയുടെ അമ്മയെയും സഹോദരിയെയും പൊലീസ് ഇടപെട്ട് സുരക്ഷിതമായ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.




+ There are no comments
Add yours