നവീൻ ബാബുവിൻ്റെ മരണം; ഹർജി മാറ്റി
ADM നവീൻ ബാബുവിൻ്റെ മരണത്തിൽ CBI അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം 9ലേക്ക് മാറ്റി. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും, മരണത്തിലേക്ക് നയിച്ച വസ്‌തുതകൾ പുറത്തുകൊണ്ടുവരാനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഹർജി നൽകിയത്. നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയാണോ എന്നതിൽ സംശയമുണ്ടെന്നും, കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായും ഹർജിയിലുണ്ട്.
എഡിഎം നവീൻ ബാബുവിൻ്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ഇത് ഒരു ആത്മഹത്യാ കേസ് അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ അന്വേഷണം നടത്തുന്ന എസ്ഐടി പേരിന് മാത്രമാണെന്നും തങ്ങൾക്ക് അന്വേഷണത്തിൽ തൃപ്തിയില്ലെന്നുമായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മറുപടി നൽകി.

+ There are no comments
Add yours