കോഴിക്കോട് മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി മുഹമ്മദ് ജാബിറിനെ നടക്കാവ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ജാബിർ ആറരപ്പവൻ സ്വർണ്ണമാല മോഷ്ടിച്ചത്. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം മലബാർ ഗോൾഡ് ആൻ്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമിൽ നിന്ന് യുവാവ് സ്വർണ്ണമാല കവർന്നു. ആറരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് യുവാവ് കവർന്നത്. ഇന്നലെ രാവിലെ പത്തേ മുക്കാലോടെയാണ് സംഭവം. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം.
മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ..

+ There are no comments
Add yours