‘ആംബുലൻസിലും മകളെ മർദിച്ചു’; പന്തീരാങ്കാവ് കേസിൽ കൂടുതൽ പരാതി
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയായ രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതിയുടെ പിതാവ്. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും, ആംബുലൻസിൽ വെച്ച് വരെ മകളെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും പിതാവ്. മകൾ യൂട്യൂബിൽ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണ്. കൊലപാതക ശ്രമമാണ് രാഹുൽ നടത്തിയത്. ഇനി കേസുമായി മുന്നോട്ട് പോകുമെന്നും പിതാവ് പറഞ്ഞു.


+ There are no comments
Add yours