മുന്നൂറേക്കറിലെ  ഉണങ്ങിയ ഏലക്കായ മോഷ്‌ടിച്ച് വിൽപ്പന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ

Estimated read time 0 min read

ഇടുക്കി രാജാക്കാട് മുന്നൂറേക്കറിലെ ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കായ മോഷ്‌ടിച്ച് വിൽപ്പന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ബോഡിനായ്ക്കന്നൂർ മല്ലിംഗാപുരം സ്വദേശി വിജയ് (27) ആണ് അറസ്റ്റിലായത്. രാജാക്കാട് പൊലീസ് കോയമ്പത്തൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


+ There are no comments

Add yours