നടൻ ബൈജു ഏഴുപുന്നയുടെ സഹോദരൻ അന്തരിച്ചു

Estimated read time 0 min read

നടൻ ബൈജു ഏഴുപുന്നയുടെ സഹോദരൻ അന്തരിച്ചു

നടൻ എഴുപുന്ന ബൈജുവിന്റെ സഹോദരൻ ഷെൽജു ജോണപ്പൻ മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്ക‌ാരം ഇന്ന് വൈകിട്ട് 4 ന് നീണ്ടകര സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും. എരമല്ലൂർ സാനിയ തിയേറ്റർ ഉടമയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എംകെ ജോണപ്പന്റെ ഇളയമകനാണ് ഷെൽജു. ആകസ്മികമായൊരു വേർപാടായിരുന്നു ഷെൽജുവിന്റേതെന്ന് മുൻ എംപി എഎം ആരിഫ് പ്രതികരിച്ചു.

+ There are no comments

Add yours