ശബരിമലയിലെ ഫോട്ടോഷൂട്ടിൽ  പൊലീസുകാർക്കെതിരെ നടപടി.

Estimated read time 1 min read

ശബരിമലയിലെ ഫോട്ടോഷൂട്ടിൽ നടപടി

ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നു കൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. തിരുവനന്തപുരം SAP ക്യാമ്പസിലെ 23 പൊലീസുകാർക്ക് കണ്ണൂർ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് ADGP എസ് ശ്രീജിത്ത് നിർദേശം നൽകി. പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പൊലീസുകാർ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

+ There are no comments

Add yours