കേരള BJPയിൽ വീണ്ടും രാജി;
ബിജെപിയുടെ വയനാട് ജില്ലയിലെ മുൻ അധ്യക്ഷൻ കെപി മധു പാർട്ടി നിന്ന് രാജിവെച്ചു. സംസ്ഥാന നേതൃത്വവുമായുള്ള തർക്കമാണ് രാജിയിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് കളിക്കാനും തമ്മിലടിക്കാനും ബിജെപി വേണമെന്ന് നിർബന്ധമില്ലല്ലോ എന്നാണ് രാജി പ്രഖ്യാപനത്തിനിടെ മധു പറഞ്ഞത്. മധു കോൺഗ്രസിലേക്ക് പോകുമെന്ന് ചില ഊഹാപോഹങ്ങൾ കേൾക്കുന്നുണ്ടെങ്കിലും ഇതിൽ വ്യക്തത വന്നിട്ടില്ല.


+ There are no comments
Add yours