3 പൂരി ഒരുമിച്ച് കഴിക്കാൻ ശ്രമിച്ച 11കാരന് ദാരുണാന്ത്യം.

Estimated read time 1 min read

3 പൂരി കഴിച്ചു: 6-ാം ക്ലാസ്സുകാരന്
ദാരുണാന്ത്യം

ലഞ്ച് ബ്രേക്കിൻ്റെ സമയത്ത് 3 പൂരി ഒരുമിച്ച് കഴിക്കാൻ ശ്രമിച്ച 11കാരന് ദാരുണാന്ത്യം. ഹൈദരബാദിലെ സ്വകാര്യ സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. ഉച്ച ഭക്ഷണ സമയത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി അവശനിലയിലായ കുട്ടിയെ അധ്യാപകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരേസമയത്ത് മൂന്നിൽ അധികം പൂരികളാണ് കുട്ടി കഴിക്കാൻ ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

+ There are no comments

Add yours