ആത്മകഥാ വിവാദം; കരാർ ഇല്ലെന്ന് രവി ഡിസി
ഇപി ജയരാജൻ്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. രണ്ടു മണിക്കൂർ നീണ്ട മൊഴിയെടുപ്പ് കോട്ടയം ഡിവൈഎസ്പി കെജി അനീഷാണ് എടുത്തത്. മുൻ നിശ്ചയിച്ച പ്രകാരം രവി ഡിസി ഡിവൈഎസ്പി ഓഫീസിൽ ഹാജരാവുകയായിരുന്നു. ഇപി ജയരാജനുമായി ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് രവി ഡിസി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


+ There are no comments
Add yours