അഡാക്ക് ഫിഷ് ഫാമിന്റെ നവീകരണ പദ്ധതി. 190 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി.

Estimated read time 1 min read


കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള അഡാക്ക് ഫിഷ് ഫാമിൻറെ സമഗ്ര നവീകരണ പദ്ധതിയിൽ ഫാമിൻറെ ചുറ്റുമുള്ള  3000 മീറ്റർ ബണ്ട് റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിന് 190 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി.

ഓരുജല മത്സ്യകൃഷി ,കരിമീൻ വിത്തുഉൽപ്പാദനം ,ഓരുജല മൽസ്യവിത്തു റിയറിംഗ് ,നൂതന ജലകൃഷി രീതികളിലുള്ള മത്സ്യഉൽപ്പാദനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മൽസ്യ മേഖലയുടെ പുരോഗതിയിൽ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണ് പൊയ്യയിലെ അഡാക് ഫിഷ് ഫാം . ഫിഷറീസ് വകുപ്പ്  മുഖേന  ഫാം  ആധുനിക രീതിയിൽ നവീകരിക്കുന്നതിൻറെ ഭാഗമായി, ഫിഷറീസ് വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ട്രെയിനിംഗ് കേന്ദ്രമെന്ന നിലയിലും,  ജനങ്ങൾക്ക് വന്നുകാണാനും ,പഠിക്കാനും ,കുട്ടികൾ ഉൾപ്പെടെ കുടുംബങ്ങൾക്ക് സമയം ചിലവഴിച്ചു  ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ എക്കോ ടൂറിസ്റ്റ് കേന്ദ്രമാക്കിയും  വികസന പദ്ധതി തയ്യാറാക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുള്ളതാണ് . 15 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
സർക്കാരിൻറെ സാമ്പത്തിക പരിമിതികൾ കാരണം തുക മാറ്റിവെക്കുവാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഘട്ടം ഘട്ടമായി നടപ്പാക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ആയതിൻറെ ഭാഗമായി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിനാണ് നിർമ്മാണ ചുമതല നൽകി കൊണ്ട് പൂർണ്ണമായും ഇന്റർ ലോക്ക് ടൈൽ വിരിച്ചു ബണ്ട് റോഡ്  നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമായിരിക്കുന്നത്. എത്രയും വേഗത്തിൽ സാങ്കേതിക അനുമതി ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് .

+ There are no comments

Add yours