വിവാദമായി പാലക്കാട്‌ നഗരസഭയിലെ ലഡു വിതരണം.

Estimated read time 0 min read

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്ക് പോരുകൾക്ക് പിന്നാലെ പാലക്കാട് ബിജെപിയിൽ വീണ്ടുമൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണിപ്പോൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിന്റെ ഭാഗമായി നടന്ന ലഡു വിതരണത്തിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കാളിയായതാണ് പുതിയ വിവാദം. നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ നടത്തിയ വിജയാഘോഷത്തിലാണ് ചെയർപേഴ്സൺ ലഡു സ്വീകരിച്ചത്. പ്രമീള ശശിധരന് കോൺഗ്രസ് നേതാക്കൾ ലഡു വായിൽവെച്ച കൊടുക്കുന്ന ദൃശ്യങ്ങൾ സഹിതം ഉൾപ്പെടുത്തിക്കൊണ്ട് പ്രചാരണം ആരംഭിച്ചിരിക്കുകയാണ് കൃഷ്‌കുമാർ വിഭാഗം. ബിജെപി മുതിർന്ന അംഗം എൻ ശിവരാജൻ മധുരം എടുക്കാൻ ശ്രമിച്ചെങ്കിലും ബിജെപി പ്രവർത്തകർ തടഞ്ഞതോടെ അദ്ദേഹം പിന്മാറുന്നതും കോൺഗ്രസ് പ്രവർത്തകരെ തിരിച്ചയക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

+ There are no comments

Add yours