സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം : തടയാൻ ചെന്ന പ്രധാന അധ്യാപികയ്ക്കും മർദ്ദനം
കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. വിദ്യാർത്ഥികളുടെ കയ്യാങ്കളിയിൽ ഇടപെടാൻ ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കസേര കൊണ്ട് അടിച്ചു. തലയ്ക്കു പരിക്കേറ്റ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലെ കമൻ്റുകളെ ചൊല്ലി ഉണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.


+ There are no comments
Add yours