വീട്ടിൽ സൂക്ഷിച്ചിരുന്ന 20 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി.

Estimated read time 1 min read

തിരുവനന്തപുരം നെടുമങ്ങാട്-ആനാട് വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. 20 ചാക്ക് പാൻമസാല ഉൽപന്നങ്ങളാണ് പിടികൂടിയത്. ആനാട് സ്വദേശി പ്രമോദ് (37) നെ പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രമോദിന്റെ വീട്ടിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പാൻമസാല ഉത്പന്നങ്ങളാണ് എക്സൈസ് സി.ഐ എസ് ജി അരവിന്ദിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. 3 ലക്ഷം രൂപ വില വരുന്ന ഉത്പന്നങ്ങളാണ് പിടികൂടിയത്.

+ There are no comments

Add yours