ഹോട്ടൽ ഉടമയ്ക്ക് നേരെ വടിവാൾ വീശി ഭീഷണിപ്പെടുത്തി യുവാക്കൾ

Estimated read time 0 min read

കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം യുവാക്കൾ പണം നൽകാതെ ഇറങ്ങി പോകാൻ ശ്രമിച്ചത് ഹോട്ടൽ ഉടമ ചോദ്യം ചെയ്‌തു. ഇതിൽ പ്രകോപിതരായ യുവാക്കളിൽ ഒരാൾ ഉടമയ്ക്ക് നേരെ വടിവാൾ വീശി ഭീഷണിപ്പെടുത്തി. പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഹോട്ടലിൽ കഴിച്ചുകൊണ്ടിരുന്നവർ പരിഭ്രാന്തിയിലായി. സംഭവത്തിൽ രണ്ട് പേർ പിടിയിലായി.

+ There are no comments

Add yours