പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ദിശ ബോർഡ് വാഹ്നയാത്രക്കാരെ വഴി തെറ്റിക്കുന്നു. മാള. മാള ടൗണിൽ യൂണിയൻ ബാങ്കിനു സമീപ० പൊതുമരാമത്ത് വകുപ്പ് റോഡിന് സമീപ० സ്ഥാപിച്ചിരിക്കുന്ന ദിശ ബോർഡിൽ കൊടുങ്ങല്ലൂർക്കു० പൊയ്യയിലേക്കു० പോകുന്നതിനായി വലതു വശത്തേക്ക് തിരിയുന്നതിനായി ദിശാ ബോർഡ് സ്ഥാപിച്ചീട്ടുണ്ട്. ഈ ബോർഡ് നോക്കി പോയാൽ വാഹ്ന യാത്രക്കാർ എത്തുക നെയ്തക്കുടിയിലായിരിക്കു० എത്തുക. ഈ ദിശാ ബോർഡിനു അൻപത് മീറ്റർ മുൻപായി കൊടുങ്ങല്ലൂർക്ക് പോകുന്നതിനായി ശരിയായ ദിശാബോർഡ് സ്ഥാപിച്ചീട്ടുണ്ട്. എന്നാൽ അതിൽ പൊയ്യ ഇല്ല. ഈ രണ്ട് ദിശ ബോർഡുകൾ കണ്ടാൽ പുറത്തു നിന്നും വരുന്ന വാഹ്ന യാത്രക്കാർക്ക് തെറ്റിദ്ധാരണ ഉണ്ടാക്കു०. ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് പതിനായിരം രൂപയാണ്. പൊതുമരാമത്ത് വകുപ്പ് മാളയിൽ തെറ്റായ ദിശ ബോർഡ് മാറ്റി ശരിയായ ദിശ ബോർഡ് സ്ഥാപിക്കണമെന്നു० തെറ്റായ ദിശാ ബോർഡ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും നഷ്ട പരിഹാരം ഈടാക്കണമെന്നു० ആവശ്യപ്പെട്ട് മാളയിലെ പൊതുപ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി.
remesheledathee News


+ There are no comments
Add yours