ഓമിൽ മമ്മുട്ടി: മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് സിനിമ എന്ന നിലയില്‍ മലയാളികളിലും ഏറെ ആവേശം ജനിപ്പിക്കുന്ന സിനിമയാണ് ഓം.ചിത്രം നവംബർ 20ന് തിയറ്ററുകളില്‍ എത്തും.

Estimated read time 1 min read

ഓമിൽ മമ്മുട്ടി
മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് സിനിമ എന്ന നിലയില്‍ മലയാളികളിലും ഏറെ ആവേശം ജനിപ്പിക്കുന്ന സിനിമയാണ് ഓം.ചിത്രം നവംബർ 20ന് തിയറ്ററുകളില്‍ എത്തും. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ബർമ കാർത്തികേയൻ എന്നാണ് കഥാപാത്ര പേര്. സിനിമ തിയറ്ററുകളില്‍ എത്താനിരിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പ്രീ റിലീസ് ഈവന്റില്‍ മമ്മൂട്ടിയും ധനുഷും പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എപ്പോഴത്തേയും പോലെ തഗ്ഗ് രീതിയിലായിരുന്നു മമ്മൂട്ടിയുടെ സ്പീച്ച്‌ എന്നത് ഏറെ ശ്രദ്ധേയമാണ്. രജനികാന്തിനൊപ്പവും ധനുഷിനൊപ്പവും അഭിനയിച്ചുവെന്ന് പറഞ്ഞ മമ്മൂട്ടി, ധനുഷിന്റെ മകനൊപ്പം അഭിനയിക്കാനുള്ള മോഹവും രസകരമായി പങ്കിട്ടു.

“ഏഴ് വർഷത്തിന് ശേഷം ഞാൻ അഭിനയിക്കുന്ന തമിഴ് സിനിമയാണ് ഓം. പേരൻപിന് ശേഷം ഒരു തമിഴ് പടം ചെയ്യണമെന്ന് കരുതിയിരുന്നു. നിറയെ പേരോട് ചോദിച്ചു. അവരാരും എനിക്ക് അവസരം തന്നില്ല. ഓം ഒരു അവിസ്മരണീയമായ സിനിമയാണ്. ഞാൻ രജി സാറിനൊപ്പവും ധനുഷ് സാറിനൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ധനുഷിന്റെ മകൻ അടുത്തിരിക്കുന്നുണ്ട്. അവൻ എപ്പോള്‍ അഭിനയിക്കാൻ പോകുന്നെന്ന് അറിയില്ല(അവൻ എപ്പോ നടിക്ക പോറേന്ന് തെരിയില).ഇതിലൊരുപാട്(ഓം) കഥകളുണ്ട്. സാധാരണക്കാരുടെ ഒരു മലയോര പശ്ചാത്തലത്തിലുള്ള കഥ, സായി പല്ലവിയുടെ കഥ, ധനുഷ് സാറിന്റെ കഥ, അങ്ങനെയങ്ങനെ… ഞാൻ കഥയൊന്നും പറയാൻ പോകുന്നില്ല. എനിക്ക് 45 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടെന്നാണ് അവർ പറഞ്ഞത്, പക്ഷേ ഇപ്പോള്‍ 6 മാസമായി. രാത്രിയോട് രാത്രിയാണ് ഷൂട്ടിംഗ്. കടത്തുകാരന്റെ കഥ രാത്രിയിലേ എടുക്കാൻ പറ്റൂ എന്നാണ് അവൻ പറയുന്നത്. ഒന്നും ചെയ്യാൻ പറ്റില്ല. പടത്തിലെ അഭിനേതാക്കളില്‍ നിന്ന് എനിക്ക് ചില കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. സായ് പല്ലവിയുടെ ഭാവപ്രകടനങ്ങള്‍ അതിശയകരമാണ്. ധനുഷിന്റെ കഥാപാത്രമാകട്ടെ അസാധാരണവും. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരിക്കും ഓമിലേത്. സായ് പല്ലവിയെ ഞാൻ ‘ഹീറോ’ എന്ന് വിളിക്കും. കാരണം, സാധാരണയായി സിനിമകളില്‍ നായകന്മാരാണ് ഫൈറ്റ് ചെയ്യാറുള്ളത്. എന്നാല്‍ സായ് പല്ലവി ഇതില്‍ ഫൈറ്റ് ചെയ്യുമ്പോള്‍, നായകന്മാർ പോലും തോറ്റുപോകും. ബ്രൂസ് ലീയെപ്പോലെയാണ് അവർ ഫൈറ്റ് ചെയ്യുന്നത്. എന്റെ സംസാരം ചിലപ്പോള്‍ തമാശ നിറഞ്ഞതായിരിക്കും, പക്ഷേ സിനിമ വളരെ സീരിയസ് ആണ്. അത് നിങ്ങളുടെ ഉള്ളുതൊടും”, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

+ There are no comments

Add yours