സോഷ്യൽ മീഡിയയിൽ വൈറലായി വിനായകന്റെ “ഗോവ” വീഡിയോ… ഇംഗ്ലീഷിൽ അസഭ്യം…

Estimated read time 0 min read

നടൻ വിനായകന്റെ പരാമർശങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് കാരണമാകാറുണ്ട്. താനൊരു മികച്ച നടനാണെന്ന് നേരത്തെ തന്നെ തെളിയിച്ച താരമാണ് വിനായകൻ. ഇപ്പോഴിതാ വിനായകന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പൊതുസ്ഥലത്തെ ഹോട്ടലിന് മുന്നിൽ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ചെറിയ ഒരു കടയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന വിനായകനെ വീഡിയോയിൽ കാണാം. സംഭവം ഗോവയിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ.

ഷൂട്ടിങ് ആണോ എന്ന് ചോദിച്ച് നിരവധി പേർ കമന്റിടുന്നുണ്ടെങ്കിലും അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

+ There are no comments

Add yours