അപകടത്തിൽ പരിക്കേറ്റ് പൂർണമായും കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി

Estimated read time 1 min read

അപകടത്തിൽ പരിക്കേറ്റ് പൂർണമായും കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിക്കുളള നഷ്ട പരിഹാരമായി മോട്ടോർവാഹന ട്രിബ്യൂണൽ 44.94 ലക്ഷം രൂപ അനുവ ദിച്ചിരുന്നു. ഇതിന് പുറമെ 84.87 ലക്ഷം രൂപ കൂടി നഷ്‌ടപരിഹാരമായി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴ കാരിയ്ക്കൽ ജ്യോതിസ് രാജിനാണ് (അമ്പാടി-12) നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. അഞ്ചാം വയസ്സിലാണ് കുട്ടിയ്ക്ക് അപകടം ഉണ്ടാകുന്നത്. അപകടത്തിനു ശേഷം കുട്ടിയുടെ ബാല്യകാലം നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ഇൻഷുറൻസ് തുക ഹൈക്കോടതി വർധിപ്പിച്ചത്.

+ There are no comments

Add yours