പാലക്കാട് വിജയം ആഘോഷിച്ച് SDPIയും

Estimated read time 1 min read

പാലക്കാട്ടെ കോൺഗ്രസ് വിജയം ആഘോഷിച്ച് SDPIയും

പാലക്കാട് വിവിധ കേന്ദ്രങ്ങളിൽ UDF പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ആഘോഷിച്ചു തുടങ്ങി. അതിനിടയിൽ പാലക്കാട്ടെ കോൺഗ്രസിൻ്റെ വിജയം ആഘോഷിച്ച് SDPIയും രംഗത്ത് എത്തി. രാഹുൽ മാങ്കൂട്ടത്തിലിന് അഭിവാദ്യം അർപ്പിച്ചാണ് SDPI പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്. SDPIയുടെ വോട്ട് കോൺഗ്രസ് വാങ്ങിയെന്ന് ആക്ഷേപം നിലനിൽക്കുമ്പോഴാണ് പുതിയ നീക്കം. ഇത് വലിയ വിവാദങ്ങളിലേക്ക് വഴിയൊരുക്കിയേക്കും.

+ There are no comments

Add yours