ചേലക്കര വീണ്ടും ചുവന്നു

Estimated read time 1 min read

ചേലക്കരെ വീണ്ടും ചുവപ്പിച്ച് പ്രദീപ്

ഉപതെരഞ്ഞെടുപ്പിലും ഇളകാത്ത ചെങ്കോട്ടയായി ചേലക്കര. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 12122 വോട്ടുകൾക്കാണ് യുവ സിപിഎം നേതാവ് യുആർ പ്രദീപിലൂടെ മണ്ഡലം LDF നിലനിർത്തിയത്. ഭരണവിരുദ്ധ വികാരമുണ്ടെന്ന ആരോപണത്തെയാണ് ചേലക്കരയിലെ വിജയത്തിലൂടെ ഇടതുപക്ഷം മറി കടന്നിരിക്കുന്നത്. സർക്കാരിനേയും സിപിഎമ്മിനേയും സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി മുന്നോട്ടു വെക്കാനുള്ള വിജയം കൂടിയാണ് ചേലക്കരയിലേത്.

+ There are no comments

Add yours