പൊതുവേദിയിൽ മുരളിക്കൊപ്പം സന്ദീപ് വാര്യർ
കെ മുരളീധനൊപ്പം വേദി പങ്കിട്ട് സന്ദീപ് വാര്യർ. ശ്രീകൃഷ്ണപുരത്തെ പരിപാടിയിൽ എത്തിയ സന്ദീപ് മുരളീധരനെ വാനോളം പുകഴ്ത്തി. ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല. ഏറ്റവും ഇഷ്‌ടമുള്ള നേതാവാണ് അദ്ദേഹം മുരളീധരന് സഹോദര തുല്യനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകുമെന്നും സന്ദീപ് വ്യക്തമാക്കി. സന്ദീപിനെ ചേർത്തു നിർത്തുന്നതായി മുരളീധരനും പറഞ്ഞു.


+ There are no comments
Add yours