ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് 40-ാം പിറന്നാൾ
തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണി നയൻതാരയ്ക്ക് ഇന്ന് 40-ാം പിറന്നാൾ. 19-ാം വയസിൽ സത്യൻ അന്തിക്കാടിന്റെ ‘മനസിനക്കരെ’ എന്ന മലയാള ചിത്രത്തിലാണ് നയൻസ് തന്റെ സിനിമായാത്ര തുടങ്ങുന്നത്. പിന്നീടത് തമിഴിലേക്കും, തെലുങ്കിലേക്കും, ഒടുവിൽ ബോളിവുഡിലേക്കും എത്തി. വെള്ളിത്തിരയിൽ ആരെയും അത്ഭുതപ്പെടുത്തുന്ന 20 വിജയവർഷങ്ങൾ പിന്നിട്ടാണ് നയൻ താര 40-ാം ജന്മദിനം ആഘോഷിക്കുന്നത്.
ഏറെ വിവാദങ്ങൾക്കിടയിൽ ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന നയൻതാരയുടെ വിവാഹ ഡോക്യൂമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
നയൻതാരയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഡോക്യൂമെന്ററി റിലീസ് ചെയ്തിരിക്കുന്നത്.
2 ദിവസങ്ങൾക്ക് മുമ്പ് ധനുഷിനെതിരെ നയൻതാര നടത്തിയ പ്രസ്‌താവന ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ന് രാവിലെ 10:15ന് നയൻതാര നായികയായെത്തുന്ന ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങും.


+ There are no comments
Add yours