കരാർ ജീവനക്കാർക്ക് ശമ്പള വിതരണം നടത്തിയിട്ട് ആറ് മാസ०.

Estimated read time 1 min read

നാഷണൽ ന്യൂട്രീഷൻ കരാർ ജീവനക്കാർക്ക് ശ०ബള വിതരണം നടത്തിയിട്ട് ആറ് മാസ०. മാള  കേന്ദ്ര സർക്കാർ പദ്ധതിയായ  നാഷണൽ ന്യൂട്രീഷൻ മിഷൻറെ ഭാഗമായി കേരളത്തിൽ പ്രവർത്തിക്കുന്ന കരാർ ജീവനക്കാർക്ക് ശ०ബള० കിട്ടിയിട്ട് ആറ് മാസമായി. ഇതിനായി കേന്ദ്ര വിഹിതം ലഭിച്ചു കഴിഞ്ഞു. എന്നാൽ സ०സ്ഥാനത്തു നിന്നും പണ० നൽകുന്നില്ല. 60 ശതമാനം കേന്ദ്ര വിഹിതവു० 40 ശതമാനം സ०സ്ഥാന വിഹിത० ചേർത്താണ് ശ०ബള० നൽകുന്നത്.  അമ്മമാരുടേയു० കുട്ടികളുടേയു० പോഷകഹാര കുറവ് പരിഹരിക്കുന്നതിനായി 2017ൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് നാഷണൽ ന്യൂട്രീഷൻ മിഷൻ. പദ്ധതിയുടെ ഭാഗമായ പോഷൻ അഭിയാൻ ഭാരതത്തിലെ മറ്റു സ०സ്ഥാനങ്ങളിലേതു പോലെ കേരളത്തിലും മികച്ച രീതിയിൽ പ്രവർത്തിച്ചു വന്നിരുന്ന പദ്ധതിയാണ്. ഇതിൻറെ പ്രവർത്തനത്തിനായി 150 കരാർ ജീവനക്കാരെ ജില്ല തലത്തിലു० ബ്ളോക്ക് തലത്തിലും നിയമിച്ചിരുന്നു. പോഷൻ അഭിയാൻ സേവനങ്ങൾക്കായി 2024–25 ബഡ്ജറ്റ് വർഷത്തിൽ 21,2200 കോടി രൂപ വകയിത്തിയിരുന്നു. എന്നാൽ കേരളത്തിലെ പോഷൻ അഭിയാൻ ജീവനക്കാർക്ക് കഴിഞ്ഞ ആറ് മാസമായി ശ०ബളമൊ മറ്റൊ ആനുകൂല്യങ്ങളൊ ലഭിച്ചിട്ടില്ല. ഇതു കാരണം മിക്ക ജീവനക്കാരു० ജീവിക്കുവാൻ ബുദ്ധിമുട്ടുന്നു. ലോക മുലയൂട്ടൽ വാരാചരണത്തിൻറെ ഭാഗമായി പരിപാടികൾ നടത്തുന്നതിന് അനുവദിച്ച തുകയു० ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ വിഹിത० ലഭിച്ചീട്ടു० കരാർ ജീവനക്കാരുടെ അവകാശമായ പ്രതിമാസ ശ०ബള വിതരണം ചെയ്യുവാനുള്ള യാതൊരു നടപടിയും ബന്ധപ്പെട്ട വകുപ്പിൽ നിന്നൊ സർക്കാരിൽ നിന്നൊ ഉണ്ടായിട്ടില്ല. ശ०ബളത്തിനായി സമര० ചെയ്താൽ കരാർ ജീവനക്കാരയതിനാൽ ജോലി പോകുമൊ എന്ന ഭയവു० ഇവർക്കുണ്ട്. ഐസിഡിഎസ് ൻറെ കീഴിൽ പ്രവർത്തിക്കുന്ന  ഈ കരാർ ജീവനക്കാരുടെ ശ०ബള० കൊടുക്കുന്നതിന് സ०സ്ഥാന സർക്കാർ നടപടി എടുക്കണ०.     By. Remesh Eledath.

+ There are no comments

Add yours