മഞ്ഞപ്പിത്തം : കോഴിക്കോട് ബീച്ചിൽ വ്യാപക പരിശോധന

Estimated read time 0 min read

സഹോദരങ്ങൾ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സംഭവം :കോഴിക്കോട് ബീച്ചിൽ വ്യാപക പരിശോധന



തലശ്ശേരി സ്വദേശികളായ സഹോദരങ്ങൾ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ബീച്ചിൽ ആരോഗ്യ വകുപ്പ് അധികൃതർ വ്യാപക പരിശോധന നടത്തി. മരിച്ചവർക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ മുനവർ റഹ്‌മാൻ്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്.

+ There are no comments

Add yours