പിണറായി വിജയനെതിരായ ഇ.ഡി കേസ്: എഫ്.ഐ.ആർ റദ്ദാക്കരുത്; ഹൈക്കോടതിയിൽ ഇരട്ടനിലപാടുമായി സർക്കാർ

Estimated read time 0 min read

പിണറായി വിജയനെതിരായ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ ഇരട്ടനിലപാടെടുത്ത് സംസ്ഥാന സർക്കാർ. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനോട് യാതൊരു യോജിപ്പുമില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, എന്നാൽ നിലവിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കരുതെന്നും കോടതിയിൽ ആവശ്യപ്പെട്ടു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞ സാഹചര്യത്തിൽ ഇനി അന്വേഷണത്തിൽ കോടതി ഇടപെടരുതെന്നാണ് സർക്കാർ വാദിക്കുന്നത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും, അതിന്റെ ആദ്യപടിയാണ് പ്രാഥമിക അന്വേഷണമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി നൽകിയ കത്തിനൊപ്പം മതിയായ രേഖകൾ ഉണ്ടായിരുന്നില്ലെന്ന വാദം അഡ്വക്കേറ്റ് ജനറൽ (എ.ജി) കോടതിയിൽ ആവർത്തിച്ചു.

രേഖകൾ പരിശോധിച്ച ശേഷമായിരുന്നു കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. എന്നാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികളെയും സിംഗിൾ ബെഞ്ച് ഉത്തരവിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഹൈക്കോടതിയിൽ പുതിയ വാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

+ There are no comments

Add yours