ഫ്രഷ് ചിക്കൻ എങ്ങനെ തിരിച്ചറിയാം? നിറവും മണവും നോക്കി കണ്ടെത്താൻ ചില എളുപ്പവഴികൾ

Estimated read time 0 min read

രുചിയിലും പോഷകഗുണത്തിലും മുന്നിലുള്ള ചിക്കൻ ഏവർക്കും പ്രിയപ്പെട്ടതാണ്. ഡയറ്റ് നോക്കുന്നവരും വർക്കൗട്ട് ചെയ്യുന്നവരും കൂടുതലായും ആശ്രയിക്കുന്നത് ബ്രോയിലർ ചിക്കനെയാണ്. എന്നാൽ മാർക്കറ്റുകളിൽ നിന്നും മാളുകളിൽ നിന്നും നമ്മൾ വാങ്ങുന്ന ചിക്കൻ ഫ്രഷ് ആണോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി:

  • നിറം ശ്രദ്ധിക്കുക: ഫ്രഷ് ചിക്കന് എപ്പോഴും നേരിയ പിങ്ക് നിറമായിരിക്കും. അതിലെ കൊഴുപ്പുള്ള ഭാഗങ്ങൾക്ക് നല്ല വെളുത്ത നിറവും കാണാം. എന്നാൽ മാംസത്തിന്റെ നിറം മങ്ങി വിളറിയ മഞ്ഞയോ, ചാരനിറമോ, പച്ച കലർന്ന പാടുകളോ ഉണ്ടെങ്കിൽ അവ പഴകിയതാണെന്ന് ഉറപ്പിക്കാം; ഇത്തരം ചിക്കൻ ഒരു കാരണവശാലും വാങ്ങരുത്.
  • ഗന്ധം നോക്കാം: ചിക്കനിൽ നിന്ന് അസാധാരണമായോ അസഹനീയമായോ ദുർഗന്ധം വരുന്നുണ്ടെങ്കിൽ അവ പഴകിയ മാംസമായിരിക്കും. ഫ്രഷ് ചിക്കന് ഇത്തരത്തിലുള്ള രൂക്ഷഗന്ധം ഉണ്ടാകില്ല.
  • വിരലമർത്തി നോക്കാം: മാംസത്തിൽ മൃദുവായി വിരലമർത്തി നോക്കുന്നത് ഫ്രഷ്നെസ്സ് അറിയാനുള്ള മികച്ച വഴിയാണ്. അമർത്തുമ്പോൾ കുഴിഞ്ഞ് പോകാതെ മാംസം പഴയപടിയിലേക്ക് തന്നെ വരികയാണെങ്കിൽ അത് ഫ്രഷ് ആണെന്ന് മനസ്സിലാക്കാം. അല്ലാത്തപക്ഷം ചിക്കൻ പഴകിയതായിരിക്കും.

+ There are no comments

Add yours