വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ഹോട്ടൽ സ്റ്റൈൽ ചിക്കൻ മന്തി

Estimated read time 0 min read

ചേരുവകൾ:

  • യെല്ലോ ബസ്മതി അരി – 1 കിലോ
  • ചിക്കൻ – 1 കിലോ (വലിയ കഷ്ണങ്ങളാക്കിയത്)
  • കുരുമുളകുപൊടി – 2 ടേബിൾ സ്പൂൺ
  • പെരുംജീരകം പൊടി – 1 ടേബിൾ സ്പൂൺ
  • സൂപ്പ് ക്യൂബ് – 2 എണ്ണം
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • പാൽ – 1 ടേബിൾ സ്പൂൺ
  • പച്ചമുളക് – 4 എണ്ണം
  • തക്കാളി – 1 (പൊടിയായി അരിഞ്ഞത്)
  • കറുവാപ്പട്ട – 2 കഷ്ണം
  • ഗ്രാമ്പൂ – 4 എണ്ണം
  • ചെറിയ ജീരകം – 1 ടീസ്പൂൺ
  • മുഴുവൻ കുരുമുളക് – ആവശ്യത്തിന്
  • എണ്ണ – ആവശ്യത്തിന്
  • ഉപ്പ്, വെള്ളം – പാകത്തിന്

തയ്യാറാക്കുന്ന വിധം:

  1. ബസ്മതി അരി നന്നായി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെച്ച ശേഷം ഊറ്റി മാറ്റിവെക്കുക.
  2. ചിക്കൻ കഷ്ണങ്ങളിൽ കുരുമുളകുപൊടി, പെരുംജീരകം പൊടി, സൂപ്പ് ക്യൂബ്, അരിഞ്ഞ തക്കാളി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക (ആവശ്യമെങ്കിൽ ചുവന്ന ഫുഡ് കളർ ചേർക്കാം). ഇത് ഒരു കുക്കറിൽ നിരത്തിവെച്ച് മുകളിൽ അല്പം എണ്ണ ഒഴിച്ച് 30 മിനിറ്റ് മാറ്റിവെക്കുക.
  3. ചോറ് വേവിക്കാനുള്ള വെള്ളം ഒരു പാത്രത്തിൽ തിളപ്പിക്കുക. ഇതിലേക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ജീരകം, കുരുമുളക്, ഉപ്പ്, ഒരു ടേബിൾ സ്പൂൺ എണ്ണ എന്നിവ ചേർക്കുക. വെള്ളം വെട്ടിത്തിളക്കുമ്പോൾ അരിയിട്ട് മുക്കാൽ വേവാകുമ്പോൾ ഊറ്റിയെടുക്കുക.
  4. കുക്കറിൽ വെച്ചിരിക്കുന്ന ചിക്കന് മുകളിലായി ഈ ചോറ് നിരത്തുക.
  5. പാലിൽ കലക്കിയ മഞ്ഞൾപ്പൊടി ചോറിനു മുകളിൽ തളിച്ച ശേഷം പച്ചമുളക് മുകളിൽ കുത്തിവെക്കുക.
  6. സ്മോക്കി ഫ്ലേവർ ലഭിക്കാൻ, ഒരു ചെറിയ പാത്രത്തിൽ ചെറിയ തീക്കനൽ വെച്ച് അതിൽ അല്പം എണ്ണയൊഴിച്ച് പുക വരുമ്പോൾ ചോറിനു മുകളിൽ വെക്കുക.
  7. ഉടൻ തന്നെ കുക്കർ അടച്ച് വെയിറ്റ് ഇട്ട് ചെറിയ തീയിൽ വേവിക്കുക. ആവി പൂർണ്ണമായും പോയ ശേഷം കുക്കർ തുറന്ന് ചോറും ചിക്കനും പതുക്കെ ഇളക്കി യോജിപ്പിച്ച് വിളമ്പാം.

+ There are no comments

Add yours