കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്‌കിംഗ് ടെക്നിക്കൽ സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സുരക്ഷാ ജീവനക്കാർ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം.
ഒഴിവുകളുടെ വിശദാംശങ്ങൾ:
- ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്‌കിംഗ് ടെക്നിക്കൽ സൂപ്പർവൈസർ: നിലവിൽ ഈ തസ്തികയിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്ലസ് ടുവിനൊപ്പം ഐ.ടി.ഐ അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സമാന മേഖലയിൽ 15 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ യാത്ര ചെയ്യാനും ഓഫീസ് സമയത്തിന് ശേഷവും ജോലി ചെയ്യാനും സന്നദ്ധരായിരിക്കണം. 21 മുതൽ 55 വയസ്സ് വരെയാണ് പ്രായപരിധി.
- ഹൗസ് കീപ്പിംഗ് സ്റ്റാഫ്: ഒരു ഒഴിവാണ് ഈ തസ്തികയിലുള്ളത്. ഏഴാം ക്ലാസ് പാസായ, മലയാളം കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. 21 മുതൽ 55 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.
അപേക്ഷിക്കേണ്ട വിധം:
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 2 വൈകുന്നേരം 5 മണിക്ക് മുൻപായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടതാണ്.




+ There are no comments
Add yours