‘അർണാബ്’ ചുഴലിക്കാറ്റ് 28-ന് ആന്ധ്ര തീരത്ത് കരതൊടും; ഒഡിഷയിലും ആന്ധ്രയിലും ജാഗ്രതാ നിർദേശം, കേരളത്തിൽ മഴ കുറയും

Estimated read time 1 min read

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന തീവ്ര ന്യൂനമർദ്ദം ഒക്ടോബർ 26-ഓടെ ‘അർണാബ്’ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് ഒക്ടോബർ 27-ന് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയും, 28-ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ കരതൊടുകയും ചെയ്യുമെന്നാണ് പ്രവചനം. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി സർക്കാർ എല്ലാ വകുപ്പുകൾക്കും പ്രത്യേക ചുമതലകൾ നൽകി സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, കേരളത്തിൽ വരുംദിവസങ്ങളിൽ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പൂർണ്ണമായും പിൻവലിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ തെക്കൻ ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. മറ്റ് ജില്ലകളിലോ നാളെയോ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരും.

+ There are no comments

Add yours