കാലിക്കറ്റ് സർവ്വകലാശാലയിലെ ക്ലാസുകൾ ഈ മാസം 21 ന് പുനരാരംഭിക്കും.

Estimated read time 0 min read

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ച കാലിക്കറ്റ് സർവ്വകലാശാലയിലെ പഠന വകുപ്പുകളിലെ ക്ലാസുകൾ ഈ മാസം 21 ന് പുനരാരംഭിക്കും.

കോളജ് ഹോസ്റ്റലുകൾ 20 ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സർവ്വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നത്.

സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചിരുന്നു.

+ There are no comments

Add yours