‘നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, മന്ത്രി രേഖാമൂലം വിശദീകരണം തേടിയിട്ടുമില്ല’; പുതിയ ബാർ ലൈസൻസ് വിവാദത്തിൽ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു. സംഭവത്തിൽ താൻ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി മാത്രമാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ എക്സൈസ് മന്ത്രി രേഖാമൂലം തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

താമസിയാതെ തന്നെ വിശദമായ റിപ്പോർട്ട് മന്ത്രിക്ക് കൈമാറുമെന്ന് കമ്മീഷണർ അറിയിച്ചു. ഫയലുകൾ വളരെ വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും, സദ്ഭരണമാണ് (Good Governance) തന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും ചിലപ്പോൾ ആരോപണങ്ങൾ ഉയർന്നേക്കാം. ലൈസൻസ് അനുവദിക്കുന്നതിൽ അനാവശ്യ ധൃതി കാണിച്ചിട്ടില്ല. മന്ത്രിയുമായി തനിക്ക് യാതൊരു അഭിപ്രായവ്യത്യാസങ്ങളുമില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

നിയമവ്യവസ്ഥയിൽ പൂർണ്ണമായി വിശ്വസിക്കുന്ന ഉദ്യോഗസ്ഥനാണ് താനെന്നും, ചട്ടപ്പടി മാത്രമാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം ആവർത്തിച്ചു. അനാവശ്യമായ വാർത്തകൾ സൃഷ്ടിച്ച് തന്നെ വേട്ടയാടുകയാണെന്നും, വിഷയത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് ഉടൻ മന്ത്രിക്ക് സമർപ്പിക്കുമെന്നും ശ്രീറാം സാംബശിവ റാവു പറഞ്ഞു.

+ There are no comments

Add yours