വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

Estimated read time 0 min read

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ ലോക ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഒരു ടീമിനെതിരെ തുടർച്ചയായി 10 ടെസ്റ്റ് പരമ്പരകൾ നേടി എന്ന റെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോകത്തിൽ മറ്റൊരു ടീമിനും ഇങ്ങനെ ഒരു റെക്കോർഡില്ല. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ ഇന്ന് 7 വിക്കറ്റിന് രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരുകയായിരുന്നു.

+ There are no comments

Add yours