മലപ്പുറത്ത് 14കാരിയുടെ വിവാഹ നിശ്ചയം നടന്നു
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. സംഭവത്തിൽ പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പത്തുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 14കാരിയെ പ്രായപൂർത്തിയായ യുവാവാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്.



+ There are no comments
Add yours