സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം ഒരു മരണം കൂടി.

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം ഒരു മരണം കൂടി. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനി 48 കാരിയായ സ്ത്രീ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവർ. സെപ്റ്റംബർ 23 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസത്തെ മൂന്നാമത്തെ അമീബിക്ക് മസ്തിഷ്‌ക ജ്വര മരണമാണിത്.

+ There are no comments

Add yours