ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ ഇന്ന് പരിശോധിക്കും. അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരന്റെ നേതൃത്വത്തിലാണ് പരിശോധന. സ്ട്രോങ് റൂം പരിശോധന ഇന്നലെ നടത്തിയിരുന്നു. അതേസമയം, സ്വർണപാളി വിവാദത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പേരാണ് പ്രതികൾ. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.



+ There are no comments
Add yours