KSRTC ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം
KSRTC ബസിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന KSRTC ബസിലാണ് സംഭവം. കണ്ടക്ടർ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തുകയായിരുന്നു. ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടി പൊലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെട്ടു. പരാതിയിൽ ഒറ്റപ്പാലം പൊലീസ് ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു.



+ There are no comments
Add yours