വീണ്ടും കുതിച്ചുകയറി സ്വർണം
പുതിയ റെക്കോഡ് സൃഷ്‌ടിച്ച് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400 രൂപ കൂടി 91,120 രൂപയാണ് ഇന്നത്തെ വില. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഇന്നലെ രാവിലെ കുത്തനെയിടിഞ്ഞ സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും തിരിച്ചുകയറിയിരുന്നു. പവന് 1360 രൂപയുമാണ് ഇന്നലെ രാവിലെ കുറഞ്ഞത്. എന്നാൽ, ഇന്നലെ ഉച്ച തിരിഞ്ഞ് പവന് 1040 രൂപ കൂടി.



+ There are no comments
Add yours