ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ: പരിഹാരം ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ സിപിഐഎം ഹർത്താൽ

Estimated read time 1 min read

ഇടുക്കി: ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ഇടുക്കിയിൽ സിപിഐഎം ഹർത്താൽ ആചരിക്കും. ഹർത്താലിന് മുന്നോടിയായി ഒക്ടോബർ 15-ന് ലോക്കൽ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശവുമായി (ഇഎസ്എ) ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനവും, ജില്ലാ കളക്ടറുടെ ഉത്തരവുകളും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പ്രക്ഷോഭം.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനം ജില്ലയിലാകമാനം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപുണ്ടായിരുന്ന ആറ് വിജ്ഞാപനങ്ങളിലും ഉൾപ്പെടാതിരുന്ന കേരളത്തിലെ 131 വില്ലേജുകളെ പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത് കർഷകരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇതിനുപുറമെ, ജില്ലാ കളക്ടർ പുറപ്പെടുവിച്ച ചില വിവാദ ഉത്തരവുകളും പിൻവലിക്കണമെന്ന് സിപിഐഎം ആവശ്യപ്പെടുന്നു.

പ്രധാന ആവശ്യങ്ങൾ:

  • ഇഎസ്എയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നൽകിയ നിർദ്ദേശങ്ങളുടെ കെഡസ്ട്രൽ മാപ്പ് (Cadastral map) ഉടൻ പുറത്തിറക്കുക.
  • സിഎച്ച്ആർ (CHR) പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക.
  • പുതുതായി ആനത്താരകൾ സൃഷ്ടിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുക.
  • ജില്ലയിലെ രാത്രിയാത്രാ നിരോധനവും, ഫെൻസിംഗും മതിലുകളും പൊളിക്കാനുമുള്ള ഉത്തരവുകൾ റദ്ദാക്കുക.
  • ജില്ലാ കളക്ടറെ ഉപയോഗിച്ച് നടപ്പിലാക്കുന്ന കർഷകദ്രോഹ ഉത്തരവുകൾ പിൻവലിക്കുക.
  • സിഎച്ച്ആർഎൽ പദ്ധതി തിരികെ കൊണ്ടുവരാനുള്ള ഗൂഢനീക്കം ഉപേക്ഷിക്കുക.

+ There are no comments

Add yours