അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി നിയമനം; കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി

Estimated read time 1 min read

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായ ബി.ആർ.എം ഷെഫീറിൻ്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകിയത് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ. ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ മാത്രം വാങ്ങിയാണ് ഷാനി ഷെഫീറിനെ സീമാറ്റിൽ (SIEMAT) റിസർച്ച് ഓഫീസറായി നിയമിച്ചിരിക്കുന്നത്. 40,000 രൂപ മാസശമ്പളത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

നിയമനത്തിനായി യാതൊരുവിധ അടിസ്ഥാന നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്ന് സീമാറ്റ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. തസ്തികയിൽ ഒഴിവ് വന്ന സമയത്ത് ഷാനിയുടെ ബയോഡാറ്റ ലഭിച്ചെന്നും, ജോലി ചെയ്യാൻ ആവശ്യമായ യോഗ്യതകൾ ഉള്ളതുകൊണ്ട് നേരിട്ട് നിയമനം നൽകുകയായിരുന്നു എന്നുമാണ് സീമാറ്റ് ഡയറക്ടറുടെ വിശദീകരണം. സർക്കാർ വകുപ്പുകളിലെ താൽക്കാലിക നിയമനങ്ങൾക്ക് പോലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നിരിക്കെയാണ് യാതൊരു നടപടിക്രമങ്ങളുമില്ലാതെ ഈ നിയമനം നടന്നിരിക്കുന്നത്.

+ There are no comments

Add yours